2016, നവംബർ 27, ഞായറാഴ്‌ച

ആത്മാവിനെ പ്രണയിച്ചപ്പോൾ

ആത്മാവിനെ പ്രണയിച്ചപ്പോൾ

പ്രണയത്തിന്‍റെ അഗാധം...ഇരുട്ടത്രേ...! ഒന്നും തന്നെ കാണാൻ കൂട്ടാക്കുന്നില്ലെന്നു സാരം. ഒരു ഘട്ടത്തിൽ ഒരുവൻ ഒരുവളുടെ ആത്മാവുമായി യോജിക്കുന്നു. അപ്പോഴാണുപോലും ആത്മാക്കൾ തമ്മിൽ അറിയുന്നതും..ഒരു രാത്രികൊണ്ട് അടുക്കുന്നു, മറ്റൊരു രാത്രികൊണ്ട് അകലുന്നു...ഇതിനിടയിൽ എത്രയെത്ര രാത്രികളും പകലുകളും കടന്നുപോകുന്നു..പലപ്പോഴും പരസ്പരം അറിയാതെയും..അങ്ങനെ സംവത്സരങ്ങൾ എത്രയെത്ര നാമറിയാതെ.. നമ്മെയറിയാതെ..ചിലപ്പോഴൊക്കെ നമ്മെക്കൂടാതെയും...ഇതൊന്നും കൂസാതെ കടന്നുപോകുന്ന ഒന്നേയുള്ളു...പ്രകൃതി!

പ്രകൃതിയെയും ആത്മാവിനെയും പ്രണയിച്ചനാൾ..പ്രണയിക്കാതെ പ്രണയിച്ചോ നീ, പെണ്ണേ? പിന്നൊരുനാൾ, 'എന്‍റെ ആത്മാവെന്നു' പറഞ്ഞു നീ അവനെ പ്രണയിച്ചു..നീയവന്‍റെ ശരീരവും അവൻ നിന്‍റെ ആത്മാവുമായ്..

അകന്നിരുന്നെങ്കിലും, ആത്മാവ് ശരീരത്തോട് സംസാരിക്കാറില്ല, തോന്നിപ്പിക്കാറേയുള്ളു..മനസ്സിലാക്കിത്തരാറേയുള്ളു എന്ന് പറഞ്ഞു നീ ആശ്വസിച്ചു. ഒരു ശ്വാസമകലെ ഉണ്ടെന്നു വിശ്വസിച്ചു..

അവനെ നീ മാറോടു ചേർത്ത് പിടിച്ചു...എന്‍റെതെന്നു സ്നേഹത്തോടെ വിളിച്ചു...അവന്‍റെ കണ്ണുനീർകൊണ്ട് നിന്‍റെ നെഞ്ച് നനഞ്ഞപ്പോഴും...വാരിപ്പിടിച്ചു...നിന്‍റെ കുഞ്ഞിനെ എന്നപോലെ...ഒരു രാത്രി മുഴുവനും ചേർത്ത് പിടിച്ചു നീ...തള്ളിയകറ്റാതെ...

നീ പറഞ്ഞു...പൊന്നേ കരയല്ലേ...

അവനിന്നകലെയായ്...

എന്നിട്ടും...നീയിപ്പോഴും കാത്തിരിക്കുന്നു...

പിന്നെയും നീ പറഞ്ഞു...ആത്മാവ് ശരീരത്തോട് സംസാരിക്കാറില്ല...
തോന്നിപ്പിക്കാറേയുള്ളു..മനസ്സിലാക്കിത്തരാറേയുള്ളു....

ആത്മാവില്ലാത്ത ശരീരമായി...പിന്നെയും ജീവിച്ചു നീ...

2015, ജനുവരി 19, തിങ്കളാഴ്‌ച

ഏകാന്തതയുടെ പാത

         രാത്രിയുടെ ഏകാന്തത എന്നെ വല്ലാതെ  അലട്ടുന്നു....ഒറ്റപ്പെടലിന്‍റെ മഹാസമുദ്രത്തില്‍ നീന്തിതളര്‍ന്നു....മരണത്തിന്‍റെ കാഹളം വിദൂരതയിലെങ്ങോ മുഴങ്ങുന്നതുപോലെ....ഒരു ജീവിതം മുങ്ങിതാഴുകയാണോ...ഈശ്വരാ!!! ഒരു പൊന്‍തൂവല്‍ കൂടി ജീവിതം എനിക്ക്സമ്മാനിച്ചിരിക്കുന്നു...അങ്ങനെ ചിന്തകള്‍ക്ക് കടിഞ്ഞാണില്ലാതെ പായുകയാണ്. എന്‍റെ മനസ്സ് വല്ലാതെ ചന്ജലമാവുന്നുണ്ടോ?  ഞാന്‍ സ്വയം  പല ആവര്‍തിയില്‍ ചോദിച്ചു. ഉത്തരമൊന്നും  കിട്ടിയില്ല . കാരണം ആരാഞ്ഞു ഞാന്‍ വലഞ്ഞു. ആ ഏതായാലും വീട്ടിലിരുന്നിട്ടു ഒരു സമാധാനവുമില്ല. ഞാന്‍ പതുക്കെ സുരക്ഷയുടെ ആ മതില്‍ക്കെട്ട് പൊട്ടിച്ചു അരക്ഷിതാവസ്ഥയിലേക്ക് നടന്നു നീങ്ങി. സന്ധ്യമയങ്ങിയിട്ടും, ചെക്കേറാനിടമില്ലാത്ത പക്ഷിയെ പോലെ എന്‍റെ മനസ്സ് ആ വിജന വീഥിയിലൂടെ അലയുകയാണ്. ആ നടത്തത്തിനു കുറച്ചു മുന്‍പുവരെ വേഗത കൂടുതലായിരുന്നു. ഇപ്പോള്‍ ഒരല്‍പം മന്ദഗതിയിലായിട്ടുണ്ട്. സംസ്കാരത്തിന്‍റെ നടുവില്‍നിന്നു, മനുഷ്യവാസമുള്ളി ടത്തിന്‍റെ അവസാന ശേഷിപ്പും കടന്നു, ഞാന്‍ പ്രകൃതിയുടെ വന്യതയിലേക്ക് നടന്നുകയറുകയാണ്. കാടിന്‍റെ സ്വാഭാവികമായ ഇരുളില്‍, മഴയുടെ ഇരുളിമ കൂടി....അവള്‍ പതിയെ പെയ്തിറങ്ങുകയായി....ആ സംഗീതത്തില്‍ എന്‍റെ  മനസ്സ് ഒരല്‍പ്പം ആശ്വാസത്തിനായി, ഭൂമിയുടെ മാറിലേക്ക്‌ പതുക്കെ തല ചായ്ച്ചു. മനസ്സൊന്നു തണുത്തതുപോലെ തോന്നി. ഇത്രയും ഖോരവനത്തില്‍ ഇവളോറ്റക്കോ, എന്നു തോന്നാം..സ്വാഭാവികം. എനിക്ക് കാട് അന്യമല്ല. എന്‍റെ അമ്മക്ക് തുല്ല്യം! സ്വന്തം അമ്മയുടെ നെഞ്ചിലേക്ക് തലചായ്ക്കാന്‍ എന്തിനു  ഭയക്കണം?

        മഴ ശരീരത്തില്‍ മാത്രമല്ല മനസ്സിലും ആത്മാവിലും പകരുന്ന സുന്ദരാനുഭൂതി പറഞ്ഞറിയിക്ക വയ്യ. അതനുഭവിച്ചു തന്നെ അറിയണം.

        ആ മനോഹരമായ അന്തരീക്ഷത്തില്‍ ഞാനൊരല്പം മയങ്ങിപ്പോയി.  എത്ര നേരം അവിടങ്ങനെ കിടന്നു എന്നെനിക്കറിയില്ല. ഉണര്‍ന്നപ്പോള്‍ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. തിരികെ ഒരു യാത്ര അസാധ്യം. ഈ രാത്രി ഇവിടെ തന്നെ കഴിച്ചുകൂട്ടാം .  രാത്രിയുടെ കറുത്ത കരിമ്പടം പുതച്ചു, തണുപ്പിന്‍റെ തൂവല്‍ സ്പര്‍ശവുമായി, എന്നെയവള്‍ വല്ലാതെ വിറപ്പിക്കുന്നുണ്ട്. ഇരുട്ടത്ത്‌ തപ്പിത്തടഞ്ഞു കുറച്ചു വിറകു ശേഖരിച്ചു. പണ്ടൊരിക്കല്‍ ഒരു കാട്ടുമൂപ്പന്‍റെ ശിക്ഷണത്തില്‍ തീപ്പെട്ടിയില്ലാതെ തീയുണ്ടാക്കുന്നത് പഠിച്ചിരുന്നു. അന്നൊരു കൗതുകതിന്‍റെ പുറത്തു പഠിച്ചതാണ്. അതിപ്പോഴാണ് ഉപകരിക്കുന്നത്‌. അതല്ലെങ്കിലും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോന്നിനും എന്തെങ്കിലും അര്‍ത്ഥമുണ്ടാവുമല്ലോ, അത് ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍...

         അങ്ങനെ തീയും കൂട്ടി! തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ വേറെ മാര്‍ഗമൊന്നുമില്ലല്ലോ. മാത്രവുമല്ല വന്യമൃഗങ്ങളെ അകറ്റാനും ഉപകരിച്ചേക്കും...പിന്നെയെല്ലാം വരുന്നിടത്തു വച്ച് കാണാമെന്നൊരു വിശ്വാസവും..

         കാടിന്‍റെ വന്യത രാത്രിയില്‍ പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. അടുത്തൊരു വലിയ പാറക്കെട്ടിന്‍റെ മുകളിൽ മലർന്നു, ആകാശത്ത് നോക്കി കിടന്നു. കറുത്ത സിൽകിന്‍റെ തുണിയിൽ വെള്ളിക്കസവിന്‍റെ പൊട്ടുകൾ തുന്നിച്ചേർത്തപോലെ , ആകാശം നിറയെ മിന്നിത്തിളങ്ങുന്ന ഒരുപിടി നക്ഷത്രങ്ങൾ വാരിവിതറിയിരിക്കുന്നു.... ഇക്കണ്ടതൊക്കെയും... കാണാത്തതും...എല്ലാം പടച്ചവന്‍റെ കഴിവിനെ ഞാനാരാത്രി വാനോളം പുകഴ്ത്തി. ആ സംഗീതാത്മകമായ അന്തരീക്ഷത്തില്‍ മറ്റേതോ ലോകത്താണ് എന്ന ഒരു മാസ്മരികമായ യാഥാര്‍ത്ഥ്യം (A Magical Reality)....ഞാന്‍ മനസ്സിലാക്കി....അതെ ആത് തന്നെ....അങ്ങനൊരു പ്രയോഗം തന്നെ ഇവിടെ അനുവാര്യം!! എന്റെ മനസ്സിന്‍റെ ഏകാന്തതയെ വിഴുങ്ങാനും  മാത്രം ആ വന്യസുന്ദരിക്കു കഴിഞ്ഞല്ലോ എന്നോർത്ത് ഞാൻ...പ്രകൃതിയുടെ ഓരോ മാസ്മരിക ഭാവങ്ങളും ആസ്വദിച്ചു. ചീവീടുകളുടെ ഉയർന്ന ശബ്ദവും, വിദൂരതയിലെങ്ങോ കേട്ട നിശാപക്ഷിയുടെ കരച്ചിലും കത്തിയമരുന്ന ക്യാമ്പ്ഫയരിന്‍റെ ചൂടും, അന്തരീക്ഷത്തിലെ തണുപ്പുംഎല്ലാം എനിക്ക് ഉറങ്ങാനുള്ള താരാട്ടുപോലെ...ഞാനുറക്കത്തിലേക്ക് വഴുതിവീണു
       
          ഞെട്ടിയാണ് ഞാനുണര്‍ന്നത്. ചില്ലകള്‍ ഒടിയുന്ന ശബ്ദം!!   അത്രക്കങ്ങകലെയല്ലാതെ ഈറ്റക്കാട്ടില്‍ ആനക്കൂട്ടം മേയുന്ന ശബ്ദമാനെന്നു തോന്നുന്നു....ദൈവമേ!! ഇനിയെന്തു ചെയ്യും.... നേരമാണെങ്കില്‍ പുലരുന്നതെയുള്ളു....അധികം താമസിയാതെ തന്നെ അവ ഈവഴിയെത്തും...ആനത്താരിയിലായിരുന്നു രാത്രി മുഴുവന്‍ എന്‍റെ വിശ്രമം. എങ്ങാനും ചവിട്ടിയെങ്കില്‍, ഞാനും അറിയില്ല അവറ്റകളും അറിയില്ല....ഹോ!!! ആയുസ്സിനു നല്ല ബലം!! പതുക്കെ അവിടുന്നെഴുന്നേറ്റു സബ്ദമുണ്ടാക്കാതെ നടന്നു നീങ്ങി....വഴി ഇനിയും തിട്ടമായിട്ടില്ല..ഏതായാലും ഈറ്റ ഓടിക്കുന്ന സബ്ദം കേള്‍ക്കുന്നില്ല. ഞാനൊരുപാട് അകലെയെത്തിയെന്നു മനസ്സിലായി..സമാധാനമായി..നേരവും പുലര്‍ന്നു. ഇനി എന്‍റെ നാച്ചുറല്‍ GPS  ഒന്ന് പ്രവര്‍ത്തിപ്പിച്ചു നോക്കാം. ചിലപ്പോ വഴിതെളിഞ്ഞാലോ? ഞാന്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു...സൂര്യന്‍റെ  ദിശനോക്കി മുന്നോട്ടു നടന്നു. കുറെ ദൂരം ചെന്നപ്പോ ഏകദേശ ധാരണ കിട്ടിത്തുടങ്ങി. ഇനിയോരുദ്ദേശത്തില്‍ അങ്ങ് നടക്കാം. തെല്ലൊരു ഉൾകിടിലത്തോടെയേങ്കിലും അതീവ ജാഗ്രതയോടെ പ്രകൃതിയുടെ താളത്തിനനുസൃതമായും , മാറിവരുന്ന കാടിന്‍റെ മണം അറിഞ്ഞുകൊണ്ടും, ഞാൻ നടന്നു. കാടിന്‍റെ മണം എന്നാൽ പലയിനം വൃക്ഷ ലാതാദികളുടെയും വിവിധയിനം മൃഗങ്ങളുടെയും മണം, അതരിഞ്ഞേ കാട്ടിലൂടെ നടക്കാവുള്ളു..കാടിനെ അറിയുക ഈവഴിയാനു...നമ്മുടെ ഹൃദയമിടിപ്പുപോലെ പ്രക്രിയുടെ താളവും...ജീവന്‍റെ സ്പന്ദനം....

         വനം! വന്യവും മനോഹരവുമായ അനേകം കാഴ്ച്ചകളാൽ മുഖരിതം. ഒന്ന് മുകളിലേക്ക് നോക്കിയാൽ വാനം മുട്ടെ എന്ന് തോന്നുമാറ് വലിയ വടവൃക്ഷങ്ങൾ..വൃക്ഷത്തലപ്പുകൾ ഒരു വലിയ കുടപോലെ നിൽക്കുന്ന ഈ മഴക്കാട്...വെയിൽ നാണിച്ചു നാണിച്ചു, തെല്ലൊന്നു സംശയിച്ചു മാത്രാം, അകത്തേക്ക് കടക്കുന്ന ഘോരവനം! ആർത്തിരമ്പി പെയ്യുന്ന മഴ, തുള്ളികൾ മാത്രമായി താഴെ...അവളുടെ (കാടിന്‍റെ) മടിത്തട്ടിലേക്ക് പതിയെ പതിക്കുന്ന ആ അത്ഭുത കാഴ്ച്ച...ഇവൾക്ക് മാത്രം സ്വന്തം. കാതടപ്പിക്കുന്ന ശബ്‌ദാരവങ്ങളോടെ പെയ്തിറങ്ങുന്ന മഴയുടെ കൂടെ ഉറക്കെ..ആർത്തു ഞാനും ഹൃദയഹാരിയായ മനോഹര ഗാനം പാടി...ഒന്ന് കണ്ണുകളടച്ചു...മുകളിലേക്ക് മുഖമൊന്നുയർത്തി...ആഹാ...ആ തണുതണുത്ത മഴത്തുള്ളികൾ മുകഹത്തേക്കു പതിച്ചു....അടിമുടി തണുപ്പിച്ചുകൊണ്ടു വീണ്ടും വീണ്ടും അവൾ പെയ്തിറങ്ങി, വാശിയോടെ, വീറോടെ....




                                                                                  to be continued........


യജമാനൻടെ പട്ടി

കൊല്ലം കുറേയായി യജമാനനനെ സേവിക്കാൻ തുടങ്ങീട്ട്. ഇപ്പൊ തീരെ വയ്യാണ്ടെ ആയി. എത്ര വയസ്സായീന്നാ? ആവോ...ആർക്കറിയാനാ? ഇത്തിരിപ്പോന്നുണ്ടായിരുന്നപ്പോ എങ്ങാണ്ടെന്നു കൊണ്ടുവന്നതാ എന്നെ. പിന്നെ പാലും മുട്ടേം ഇറച്ചീം ചോറുമൊക്കെ തന്നു വളർത്തിയത്‌ എൻടെ ഈ യജമാനനാ. അതിൻടെ നന്നിയുണ്ടാവും ചാകുന്നതുവരെ...

ആ അത് പറഞ്ഞപ്പഴാ ഓർത്തെ അപ്പുറത്തെ വീട്ടിലെ രാമൂന്‌ കഴിഞ്ഞ മാസത്തില് എന്തോ ദീനം വന്നിരുന്നു...വെട്ടുകാർ ഡോക്ടർനെ കൊണ്ടുവന്നു കുറേ നോക്കി. മരുന്നും ഒക്കെ കൊടുത്തതാ....പക്ഷെ ഫലമൊണ്ടായില്ല...എന്തൊക്കെ ചെയ്തിട്ടും അവനു സുഖായില്ലായിരുന്നു...പാവം...ന്താ കാര്യം? അപ്പുറത്തെ പൊരേടത്തിൽ മനുഷ്യൻ കൊണ്ടെറിയുന്ന ഭക്ഷണത്തിൻടെം മറ്റും അവശിഷ്ടമുള്ള പ്ലാസ്റ്റിക്‌ കവറുകൾ ചവച്ചു തിന്നു തിന്നു അവൻടെ അകത്തും പുറത്തുമൊക്കെ മുഴകൾ വന്നു പൊട്ടി പഴുത്തു പുഴുഅരിച്ചു ആകെ നാറ്റവും ഒക്കെയായി....ഹോ! കഷ്ടം ന്നല്ലാണ്ടു ന്താ പറയ്യാ...സഹിക്കാൻ വയ്യാണ്ടെ ആ പാവം പട്ടി പറ്റുന്നിടത്തോളം ഒച്ചത്തിൽ നിലവിളിക്കുന്നുണ്ടായിരുന്നു...എന്നെ ഒന്ന് കൊന്നുതരുമോന്ന്...എനിക്കെ മനസ്സിലായുള്ളൂ...വീട്ടുകാർക്കൊണ്ടോ അതുവല്ലോം മനസ്സിലാവുന്നു....ഒടുക്കം എന്താ? കണ്ടുനിക്കാനാവാതെ അതിനെ കൊണ്ട് എവിടെയോ കളഞ്ഞു...ചാകാൻനേരം തൻടെ യജമാനനെ പോലും കാണാനാകാതെ എവിടെയോ....ഒരു തുള്ളി വെള്ളം പോലും കിട്ടാതെ തൊണ്ടപൊട്ടി...ആ പാവം പട്ടി നിലവിളിക്കാൻ പോലും ത്രാണിയില്ലാതെ...വെയിലത്തും മഴയത്തും കിടന്നു വിറച്ചു വിറച്ചു.....അയ്യോ....ഓർക്കാൻ കൂടി വയ്യ....എത്ര നന്നായി കഴിഞ്ഞതാ അവൻ...എന്നെ പൊലൊന്നുഅല്ല.....കഴിക്കാൻ നല്ല ആഹാരം...വീട്ടുകാരോന്നിച്ചേ കഴിക്കുമായിരുന്നൊള്ളു....വലിയ കൊതിയനായിരുന്നു....അവരവനെ കാറിൽ എവിടെയൊക്കെ കൊണ്ടുപോകുമായിരുന്നെന്നോ....അതൊക്കെ കണ്ടു ഞാനെത്ര അസൂയപ്പെട്ടിട്ടുണ്ടെന്നോ? എന്നിട്ടെന്താ...? ആ അത്  അങ്ങനെ തീർന്നു.

എൻടെ അവസ്ഥ എന്താവുമോ ആവോ? ഓ....ഇനി അതോർത്ത് വെറുതെ ഉള്ള സമാധാനം കൂടി കളയണ്ടാ..

(കുറെ നാളുകൾക്കു ശേഷം......)

അയ്യോ......എല്ലാരും കൂടെ എവിടേക്കു പോകുവാ? സാധനങ്ങളൊക്കെ വണ്ടിയിൽ കേറ്റി എങ്ങോട്ടാ? എന്നെ കൊണ്ടുപോകില്ലേ? ഉപേക്ഷിക്കുവോ?

ഒടുവിൽ, എല്ലാരും വണ്ടിയിൽ കേററി ..എന്നേം കൂടെ കൂട്ടി...ഹോ! ഞാനങ്ങ് ഭയന്ന് പോയി ട്ടോ....അപ്പൊ...എന്നെ ഉപേക്ഷിക്കില്ല, ല്ലേ? ആദ്യമായി എല്ലാവരുടേം കൂടെ വണ്ടിയിൽ കേറി...ഞാനാ നിമിഷം ആസ്വദിച്ചു...ചെറിയ ആൾ, മ്മടെ യജമാനന്റെ കുട്ടിയേ...അവനെന്നെ ചേർത്ത് പിടിച്ചു...ഞാൻ അവന്റെ മുഖത്തും കൈയ്യിലും ഒക്കെ തുരുതുരാന്നു ഉമ്മ കൊടുത്തു...അവനതൊക്കെ തുടക്കുന്നുണ്ടായിരുന്നു...നക്കിയപ്പോ തുപ്പലായെ...ന്നാലും വേണ്ടില്ല...കൂടെ കൊണ്ടോയില്ലേ...അതുമതി...

2015, ജനുവരി 1, വ്യാഴാഴ്‌ച

                 ആണാപ്പിറന്നോൻ പെരക്കുള്ളിലുണ്ടേൽ പെമ്പറന്നോത്തിക്ക് ഒരുശിരാന്നേയ്....ഇക്കാലത്ത് ആരേം വിശ്ശോസ്സിക്കാനൊക്കൂല്ലെന്നു? ഏൻടെ പൊരേലുമൊണ്ട് പേരിനൊരെണ്ണം. പറഞ്ഞിട്ടെന്താ, ഓൻ ആ അടുപ്പിൻടെ മൂട്ടില് ചുരുണ്ട് കൂടി കെടക്കും. ഓ....വെചൊണ്ടാക്കാനൊന്നുഅല്ല...മടിയാന്നു? ആരേലും ഉമ്മറത്ത്‌ വന്നാ പിന്നെ ഓൻ അ പരിസരത്തോട്ടെങ്ങും വരൂല്ല....പെണ്ണോരുത്തിയെക്കാൾ നാണം..ഹൗ......ഏനങ്ങ് ഇല്ലാണ്ടെ ആകുവാ.....ഓ....ഇഞ്ഞി ഇപ്പൊ പറഞ്ഞിട്ടെന്താ...എന്നാലും ഒണ്ടല്ലാ...അതുമതി.

                  അപ്പുറത്തെ പോരേലെ.....ആ ജാനൂനെയ്.....കാണാനൊക്കെ ഇശ്ശി  തരക്കേടില്ലാട്ടോ. ഓൾക്ക് ആരൂല്ലാ. പാവം. കഴുകന്മാരെ പോലെ ഓരോന്ന് വട്ടമിട്ടു കറങ്ങുന്നൊണ്ട്. അസത്തുകള്...ഓൾക്ക് ചൊണയൊള്ളോണ്ടേയ് ഒറ്റൊരെണ്ണോം അകത്തോട്ടു കടക്കൂല്ല....ങ്ങാ...

2014, ഡിസംബർ 30, ചൊവ്വാഴ്ച

കുടഗ്

മൂടൽമഞ്ഞു കൊണ്ട് മൂടിയ, കുടഗിന്റെ തണുത്ത ആ രാത്രി, മറക്കില്ല ഞാനൊരിക്കലും. ഇരുട്ടിന്റെ കരിമ്പടം പുതച്ചു നില്ക്കുന്ന ആ പ്രകൃതി, ചെറിയൊരു കാറ്റത്ത്‌ പോലും വിറങ്ങലിച്ച ആ രാത്രി....കോട്ടേജിനറെ ബാൽക്കണിയിൽ ഞാൻ ഒറ്റയ്ക്ക് ചെന്നു നിന്നു....എല്ലാപേരും ഉറങ്ങിക്കഴിഞ്ഞിരുന്നു. പിന്നിലൂടെ വന്നു നീയെന്റെ ഇടതു തോളിൽ മുഖം ചേർത്തു...നിന്റെ ചൂട് ശ്വാസം എന്റെ കഴുത്തിൽ തട്ടി...എന്നെ വല്ലാതെ കോരിത്തരിപ്പിച്ചു...നീ.....നിന്റെ മൃതുലമാർന്ന കരങ്ങൾകൊണ്ടെന്നെ വാരിപ്പുണർന്നു...എന്നെ തന്നെ മറന്നു ഞാൻ, നിന്റെ കരപരിലാളനയിൽ...എനിക്കതുവരെ എത്തിച്ചേരാൻ കഴിയാത്ത തലങ്ങളിലേക്ക് നീയെന്നെ കൈപിടിച്ചു കൊണ്ടുപോയി...ഞാനറിയാതെ നിന്നെ അനുഗമിച്ചു....നീ കാട്ടിതന്ന വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചു....ഒന്ന് തിരിഞ്ഞുപോലും നോക്കാതെ....ഇനിയെന്ത് എന്നുപോലും ചിന്തിക്കാതെ.....ഇത് വിലക്കപ്പെട്ടതോ? അറിയില്ല....നീ പറഞ്ഞു എല്ലാം ഹിതം എന്ന്....സദാചാരങ്ങളിൽ ചുറ്റപ്പെട്ടു ജീവിച്ച് എന്തിനു ഉള്ളിൽ നീറി നീറി ജീവിക്കുന്നു....അതുകൊണ്ട് എന്ത് നേടി ഇല്ലെങ്കിൽ നേടും? ജീവിച്ചു മരിക്കാം....മരിച്ചു ജീവിക്കാതെ....
നീ ജീവിച്ചവൻ......നിനക്കു ലോകമറിയാം....
ഞാനൊന്നും മറുത്തു പറഞ്ഞില്ല....

2014, ഡിസംബർ 13, ശനിയാഴ്‌ച

അവിഹിതം

 അന്നൊരു മഴയത്ത് നനഞ്ഞൊലിച്ചു, നീ എന്റെ വീട്ടിലേക്കു കയറി വന്നപ്പോൾ, ഞാൻ ആശിച്ചു....നിനക്കെന്നെ ഇഷ്ടമാണെന്ന്....പിന്നീടോരുപാട് കഴിഞ്ഞപ്പോൾ തോന്നി...എന്റെ മനസ്സിന്റെ വെറും തോന്നൽ മാത്രമായിരുന്നു അതെന്ന്....പിന്നെയും പിന്നെയും ഒരുപാടു മഴയും രാത്രിയും കടന്നുപോയി....നമുക്കിടയിലൂടെയും...അരുകിലൂടെയും...ഉള്ളിലൂടെയും....
എന്നിട്ടും....വെറുതെ....ആശിച്ചു....നിനക്കെന്നെ ഇഷ്ടമാണെന്ന്..... ഒടുവിൽ എനിക്കു നീയൊരു ഭ്രാന്തായി മാറി...നിന്റെ വിയര്പ്പിന്റെ മണമില്ലാത്ത ഒരു രാതിപോലും എനിക്കന്ന്യമായിതുടങ്ങിയിരുന്നു. നീയെന്നെ നിന്റെ മാറോട് ചേർക്കുമ്പോൾ ഞാനില്ലാതെയായി....നിന്നിലൂടെ നിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി, സിരകളിലൂടെ പാഞ്ഞോടുന്ന ചുടു ചോരയാവാൻ ഞാനാഗ്രഹിച്ചു....അപ്പോൾ നിനക്കെന്നെ വിട്ടിട്ടു പോകാൻ പറ്റതാവില്ലേ.....അങ്ങനെയെന്ഗിലും......

2013, ജൂലൈ 27, ശനിയാഴ്‌ച

Reality

The Silence of the loneliness,
Speaks a thousand words;
That seems do not bother
The world around.

Though the world
Is big enough to fly,
It seems, at times, very small,
To hold the truth that follows.

As it always says "beauty lies in the eyes of the beholder"
Which never seems to be true
For the person who never believes
In love, which truly reflex ones heart.