2014, ഡിസംബർ 30, ചൊവ്വാഴ്ച

കുടഗ്

മൂടൽമഞ്ഞു കൊണ്ട് മൂടിയ, കുടഗിന്റെ തണുത്ത ആ രാത്രി, മറക്കില്ല ഞാനൊരിക്കലും. ഇരുട്ടിന്റെ കരിമ്പടം പുതച്ചു നില്ക്കുന്ന ആ പ്രകൃതി, ചെറിയൊരു കാറ്റത്ത്‌ പോലും വിറങ്ങലിച്ച ആ രാത്രി....കോട്ടേജിനറെ ബാൽക്കണിയിൽ ഞാൻ ഒറ്റയ്ക്ക് ചെന്നു നിന്നു....എല്ലാപേരും ഉറങ്ങിക്കഴിഞ്ഞിരുന്നു. പിന്നിലൂടെ വന്നു നീയെന്റെ ഇടതു തോളിൽ മുഖം ചേർത്തു...നിന്റെ ചൂട് ശ്വാസം എന്റെ കഴുത്തിൽ തട്ടി...എന്നെ വല്ലാതെ കോരിത്തരിപ്പിച്ചു...നീ.....നിന്റെ മൃതുലമാർന്ന കരങ്ങൾകൊണ്ടെന്നെ വാരിപ്പുണർന്നു...എന്നെ തന്നെ മറന്നു ഞാൻ, നിന്റെ കരപരിലാളനയിൽ...എനിക്കതുവരെ എത്തിച്ചേരാൻ കഴിയാത്ത തലങ്ങളിലേക്ക് നീയെന്നെ കൈപിടിച്ചു കൊണ്ടുപോയി...ഞാനറിയാതെ നിന്നെ അനുഗമിച്ചു....നീ കാട്ടിതന്ന വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചു....ഒന്ന് തിരിഞ്ഞുപോലും നോക്കാതെ....ഇനിയെന്ത് എന്നുപോലും ചിന്തിക്കാതെ.....ഇത് വിലക്കപ്പെട്ടതോ? അറിയില്ല....നീ പറഞ്ഞു എല്ലാം ഹിതം എന്ന്....സദാചാരങ്ങളിൽ ചുറ്റപ്പെട്ടു ജീവിച്ച് എന്തിനു ഉള്ളിൽ നീറി നീറി ജീവിക്കുന്നു....അതുകൊണ്ട് എന്ത് നേടി ഇല്ലെങ്കിൽ നേടും? ജീവിച്ചു മരിക്കാം....മരിച്ചു ജീവിക്കാതെ....
നീ ജീവിച്ചവൻ......നിനക്കു ലോകമറിയാം....
ഞാനൊന്നും മറുത്തു പറഞ്ഞില്ല....

2014, ഡിസംബർ 13, ശനിയാഴ്‌ച

അവിഹിതം

 അന്നൊരു മഴയത്ത് നനഞ്ഞൊലിച്ചു, നീ എന്റെ വീട്ടിലേക്കു കയറി വന്നപ്പോൾ, ഞാൻ ആശിച്ചു....നിനക്കെന്നെ ഇഷ്ടമാണെന്ന്....പിന്നീടോരുപാട് കഴിഞ്ഞപ്പോൾ തോന്നി...എന്റെ മനസ്സിന്റെ വെറും തോന്നൽ മാത്രമായിരുന്നു അതെന്ന്....പിന്നെയും പിന്നെയും ഒരുപാടു മഴയും രാത്രിയും കടന്നുപോയി....നമുക്കിടയിലൂടെയും...അരുകിലൂടെയും...ഉള്ളിലൂടെയും....
എന്നിട്ടും....വെറുതെ....ആശിച്ചു....നിനക്കെന്നെ ഇഷ്ടമാണെന്ന്..... ഒടുവിൽ എനിക്കു നീയൊരു ഭ്രാന്തായി മാറി...നിന്റെ വിയര്പ്പിന്റെ മണമില്ലാത്ത ഒരു രാതിപോലും എനിക്കന്ന്യമായിതുടങ്ങിയിരുന്നു. നീയെന്നെ നിന്റെ മാറോട് ചേർക്കുമ്പോൾ ഞാനില്ലാതെയായി....നിന്നിലൂടെ നിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി, സിരകളിലൂടെ പാഞ്ഞോടുന്ന ചുടു ചോരയാവാൻ ഞാനാഗ്രഹിച്ചു....അപ്പോൾ നിനക്കെന്നെ വിട്ടിട്ടു പോകാൻ പറ്റതാവില്ലേ.....അങ്ങനെയെന്ഗിലും......