2016, നവംബർ 27, ഞായറാഴ്‌ച

ആത്മാവിനെ പ്രണയിച്ചപ്പോൾ

ആത്മാവിനെ പ്രണയിച്ചപ്പോൾ

പ്രണയത്തിന്‍റെ അഗാധം...ഇരുട്ടത്രേ...! ഒന്നും തന്നെ കാണാൻ കൂട്ടാക്കുന്നില്ലെന്നു സാരം. ഒരു ഘട്ടത്തിൽ ഒരുവൻ ഒരുവളുടെ ആത്മാവുമായി യോജിക്കുന്നു. അപ്പോഴാണുപോലും ആത്മാക്കൾ തമ്മിൽ അറിയുന്നതും..ഒരു രാത്രികൊണ്ട് അടുക്കുന്നു, മറ്റൊരു രാത്രികൊണ്ട് അകലുന്നു...ഇതിനിടയിൽ എത്രയെത്ര രാത്രികളും പകലുകളും കടന്നുപോകുന്നു..പലപ്പോഴും പരസ്പരം അറിയാതെയും..അങ്ങനെ സംവത്സരങ്ങൾ എത്രയെത്ര നാമറിയാതെ.. നമ്മെയറിയാതെ..ചിലപ്പോഴൊക്കെ നമ്മെക്കൂടാതെയും...ഇതൊന്നും കൂസാതെ കടന്നുപോകുന്ന ഒന്നേയുള്ളു...പ്രകൃതി!

പ്രകൃതിയെയും ആത്മാവിനെയും പ്രണയിച്ചനാൾ..പ്രണയിക്കാതെ പ്രണയിച്ചോ നീ, പെണ്ണേ? പിന്നൊരുനാൾ, 'എന്‍റെ ആത്മാവെന്നു' പറഞ്ഞു നീ അവനെ പ്രണയിച്ചു..നീയവന്‍റെ ശരീരവും അവൻ നിന്‍റെ ആത്മാവുമായ്..

അകന്നിരുന്നെങ്കിലും, ആത്മാവ് ശരീരത്തോട് സംസാരിക്കാറില്ല, തോന്നിപ്പിക്കാറേയുള്ളു..മനസ്സിലാക്കിത്തരാറേയുള്ളു എന്ന് പറഞ്ഞു നീ ആശ്വസിച്ചു. ഒരു ശ്വാസമകലെ ഉണ്ടെന്നു വിശ്വസിച്ചു..

അവനെ നീ മാറോടു ചേർത്ത് പിടിച്ചു...എന്‍റെതെന്നു സ്നേഹത്തോടെ വിളിച്ചു...അവന്‍റെ കണ്ണുനീർകൊണ്ട് നിന്‍റെ നെഞ്ച് നനഞ്ഞപ്പോഴും...വാരിപ്പിടിച്ചു...നിന്‍റെ കുഞ്ഞിനെ എന്നപോലെ...ഒരു രാത്രി മുഴുവനും ചേർത്ത് പിടിച്ചു നീ...തള്ളിയകറ്റാതെ...

നീ പറഞ്ഞു...പൊന്നേ കരയല്ലേ...

അവനിന്നകലെയായ്...

എന്നിട്ടും...നീയിപ്പോഴും കാത്തിരിക്കുന്നു...

പിന്നെയും നീ പറഞ്ഞു...ആത്മാവ് ശരീരത്തോട് സംസാരിക്കാറില്ല...
തോന്നിപ്പിക്കാറേയുള്ളു..മനസ്സിലാക്കിത്തരാറേയുള്ളു....

ആത്മാവില്ലാത്ത ശരീരമായി...പിന്നെയും ജീവിച്ചു നീ...