2012 ഏപ്രിൽ 13, വെള്ളിയാഴ്‌ച

വേനല്‍ മഴ

മാര്‍ച്ച്‌ മാസം കഴിയാറായി. കുംഭാക്കാട്ടിന്‍റെ വരണ്ട പ്രകൃതവും മീനത്തിലെ ചൂടും! ഒരു കുളം കാണുമ്പോഴോ, കിണര്‍ കാണുമ്പോഴോ സ്വാഭാവികമായി മനസ്സിലേക്ക് കടന്നു വരുന്ന ഒരു തോന്നല്‍...ഒന്ന് മുങ്ങിക്കിടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...എന്ന്..വളരെ നാളത്തെ കാത്തിരിപ്പിനൊടുവില്‍, അതാ, അവളെത്തുന്നു...അവള്‍...മഴ...വേനല്‍മഴ!! കാട്ടിനോത്തു പറന്നു നീങ്ങുന്ന കറുത്തിരുണ്ട മേഘങ്ങള്‍ കണ്ടു ഞാനൊന്ന് നെടുവീര്‍പ്പിട്ടു. ഇന്ന് പെയ്യുമായിരിക്കും! ആത്മഗതം പോലെ ഞാന്‍ പറഞ്ഞു...അത് കേട്ടിട്ടെന്നോണം കാറ്റ് മന്തമായോന്നു തലോടി. ആശ്വാസം! തണുത്ത കാറ്റ്...അധികം ദൂരത്തല്ലാതെ എവിടെയോ നന്നായി പെയ്യുന്നുണ്ടാവണം.

പതുക്കെ ബാല്കണിയില്‍ ഇറങ്ങി, കൈവരിയിലിരുന്നു. തൂണില്‍ മെല്ലെ തല ചാരി...ആകാശത്തെ അഗാധതയില്‍ പ്രതീക്ഷയുടെ ചിറകും വിരിച്ചു ഞാനിരുന്നു. പറക്കാനായ്...അധികം കാത്തിരിക്കേണ്ടി വന്നില്ല. തുള്ളിക്കൊരുകുടം പേമാരി....മെല്ലെ തുള്ളിത്തുള്ളിയി ചിന്നിച്ചിതറി...അത് പിന്നെ തകര്‍ത്തു പെയ്യാന്‍ തുടങ്ങി. കാറ്റത്ത്‌ തൂവനടിക്കുന്നുണ്ട്. പ്രണയത്തിന്‍റെ തീവ്രസ്പര്‍ശം പോലെ, ഗാട്ട്ടമായ ആലിംഗനം പോലെ.....പെയ്യട്ടെ....ആര്‍ത്തിരമ്പി പെയ്യട്ടെ....


കൈയ്യില്‍ ഓരോ ഗ്ലാസ്‌ ചൂട് ചായയും ചിപ്സുമായി ബാല്കണിയിലിരുന്നു....മഴകാണാന്‍...തൊട്ടടുത്ത്‌ അവനുമുണ്ട്....നമുക്കിടയിലെ പ്രണയത്തിനു പുതുമഴയുടെതു പോലെ മണം! എന്തൊക്കെയോ പറയണമെന്നുണ്ട്...പക്ഷെ, മനസ്സിലെവിടെയോ കുടുങ്ങിക്കിടക്കുന്ന പ്രനയാതുരമാര്‍ന്ന വാക്കുകള്‍...പരസ്പരം കണ്ണുകളിലൂടെ ഞങ്ങള്‍ കൈമാറിയോ...? എന്ടിനോക്കെയോ പരതുന്നപോലെ...വെമ്പുന്നപോലെ...മഴ! ഉള്ളിലെ മൃദുവികാരങ്ങളെ തൊട്ടുണര്‍ത്തി...മറ്റേതോ തലങ്ങളിലേക്ക് ചേക്കേറാന്‍ കൊതിക്കുന്ന ഒരു പക്ഷിയെപ്പോലെ...ചിരകടിച്ചുതുടങ്ങി....
 
 ഇടിമുഴക്കവും ഒപ്പം ചിതറുന്ന മിന്നലും....എല്ലാം കൂടി വന്ന്യതയാര്‍ന്ന ഒരന്തരീക്ഷം...പുറത്തും ഉള്ളിലും...

ഞാന്‍ നിന്നെ പ്രനയിചോട്ടെ....
കൊതി തീരുംവരെ...
നിന്‍റെ ആ കണ്ണുകള്‍ക്കുള്ളിലേക്ക് അലിഞ്ഞമര്‍ന്നോട്ടെ...
നിന്‍റെ കണ്ണിലെ ആ നനവു പോലെ....

ശ്വാസത്തിന്‍റെ ഗന്ധം പോലെ..
പതിയെ, നിന്‍റെ ഉള്ളില്‍ നിന്നും പ്രവഹിചോട്ടെ...
ഹൃദയത്തിന്‍റെ തുടിപ്പുപോലെ..
നെഞ്ചിനുള്ളില്‍  കിടന്നോട്ടെ....

ശരീരത്തിലെ വിയര്‍പ്പു പോലെ...
പതിയെ നിന്നിലെക്കമര്‍ന്നോട്ടെ...
പടര്‍ന്നോട്ടെ ഞാന്‍...പ്രണയത്താല്‍ 

ഹൃദയമിടിപ്പുകള്‍ കേള്‍ക്കുന്നുണ്ടോ? എങ്ങോ പൊയ്പ്പോയി, പരസ്പരം കൈകോര്‍ത്തു....

അപ്പോഴേക്കും മഴ തോര്‍ന്നിട്ടുണ്ടായിരുന്നു...അങ്ങ് ദൂരെ ഒരു തെങ്ങില്‍ മരംകൊത്തി പറന്നു ചെന്നിരിക്കുന്നതു കണ്ടു...മനസ്സിലോര്‍ത്തു...എത്രദൂരം സഞ്ചരിക്കാനുണ്ട്...എന്തെല്ലാം ചെയ്യാനുണ്ട്...

പറക്കണം...അങ്ങ് ദൂരേക്കായ്...നമ്മളൊന്നിച്ചു....



മനസ്സില്‍ പ്രണയത്തിന്‍റെ പുതുമഴ ഇനിയും പെയ്തുകൊണ്ടിരിക്കട്ടെ...നിത്യവും ആ തൂവനടിച്ചു നമുക്കുച്ചുറ്റിനും ഈ പ്രണയപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കട്ടെ...

2012 ഏപ്രിൽ 12, വ്യാഴാഴ്‌ച

bad times

മോശം സമയം വാരുമ്പോള്‍ സ്വന്തം നിഴല്‍പോലും കാണില്ല... when bad time comes...even our shadow leaves our company...