2013 ജനുവരി 28, തിങ്കളാഴ്‌ച

അനുരാഗം

ഹൃദയത്തിലോരായിരം പൂക്കളായ്
വിരിയുമാ അനുരാഗത്തിന്‍ മൊട്ടുകള്‍
തന്‍ ആര്‍ദ്രമാം ദലങ്ങള്‍ മെല്ലെ
നിനക്കായ് വിടര്‍ത്തവേ

ഒരുകരിവണ്ടിന്‍ മൂളലായ് നീ
എന്‍ കാതില്‍ മെല്ലെ മന്ത്രിച്ചു
"പ്രണയിനീ.....എല്ലാം നിനക്കായ്‌ മാത്രം"
പകര്‍ന്നു തരുമീ ഹൃദയമാം അനുരാഗച്ചഷകം

നിന്നിലെ മൃദുവികാരം തൊട്ടുണര്‍ത്തി
ഞാനെന്‍ സ്നേഹത്തിന്‍ കരപരിലാളനയാല്‍
തെങ്ങുമീ വീണതന്‍ തന്ത്രികള്‍
മീട്ടി നീ, മെല്ലെ നിന്‍ വിരലുകളാല്‍
മയങ്ങീ ഞാന്‍ ആ ദിവ്യ പ്രണയത്തിന്‍ സംഗീതത്തില്‍,
രാത്രിയുടെ യാമങ്ങളിലെപ്പോഴോ.....
ഉയര്‍ന്നു കേള്‍ക്കയായ്‌ ആ അനുരാഗത്തിന്‍ നിശ്വാസങ്ങള്‍.......