Tuesday, 16 August 2011

ഒരു ചെറുകഥ

നേര്‍ത്ത പാത. ഇരുവസങ്ങളിലായി പരന്നു കിടക്കുന്നു, പച്ചപ്പുതപ്പു വിരിച്ചങ്ങനെ പാടം. ഞാനൊരു നിമിഷം അവിടെ നിന്നു. എന്തെന്നിലാത്ത ഒരു സന്തോഷം തോന്നി. ആ വയല്‍ വരമ്പിലൂടെ നടന്നു. വളരെ മുന്നോട്ടു ചെന്നു, തിരിഞ്ഞു നോക്കി. പാത അങ്ങകലെയായി കണ്ടു. പിന്നെയും മുന്നോട്ടു ഒരുപാട് ദൂരം നടന്നു. ഇപ്പോള്‍  കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന പാടം മാത്രം ചുറ്റിനും. ഇടക്കൊന്നു കാല്‍ വഴുതി വീണു. ഹൌ! ദേഹമാസകലം ചെരായല്ലോ? എന്താപ്പോ ചെയ്ക ? അടുത്തെങ്ങും ഒരു കുടിലു പോലും കാണാനില്ല. വരട്ടെ, നോക്കാം.....

 കുറെ മുന്നോട്ടു ചെന്നപ്പോള്‍ അതാ ഒരു തോട്! ഇതില്‍ പരം സന്തോഷമുണ്ടോ, വേറെ ? പൊരിഞ്ഞ വെയിലിലൂടെയുള്ള നടത്തം, അതെന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. അത്യാവശ്യം ദാഹവുമുണ്ട്. നല്ല തണുപ്പുള്ള വെള്ളം. അരയോളം വെള്ളമുണ്ട്.... ഒന്നു മുങ്ങിക്കയറി.. ഈറനോടെ തന്നെ നടന്നു .. അങ്ങകലെയായി ഓളങ്ങള്‍ കേള്‍ക്കയായി....

 ഏകാന്തമായ ആ പാടത്ത്‌ കണ്ണെത്താദൂരം ഒരു കുഞ്ഞിനെ പോലും കാണ്മാനില്ല ... പടിഞ്ഞാറ് സൂര്യന്‍ അസ്തമിച്ചുകൊണ്ടെയിരുന്നു. ആ മനോഹാരിതയാര്‍ന്ന ആകാസതെക്ക്ഞാന്‍ സൂക്ഷിച്ചു നോക്കി. സിന്ദൂരമണിഞ്ഞ അവളുടെ നെറ്റിയില്‍...അവളുടെ...പ്രകൃതിയുടെ!

മെതുവേ ഇരുണ്ടു കൂടുന്ന അന്തരീക്ഷം...ആ അരണ്ട വെളിച്ചത്തില്‍ തപ്പിത്തടഞ്ഞു ഞാന്‍ മുന്നോട്ട്...എവിടെ ചെന്നവസാനിക്കും?ആവോ, അറിയില്ല! എനിക്കിപ്പോ ഒന്നേ ചെയ്യാന്‍ പറ്റുകയുള്ളു. നേരം പുലരും വരെ അവിടെ തങ്ങുക...ആ പാടത്തിന്‍റെ നടുവില്‍!!
 
രാത്രി! കൂരിരുട്ടു മാത്രം ചുറ്റിനും...ചീവീടുകളുടെ ഉച്ചത്തിലുള്ള കരച്ചില്‍ ആ ശൂന്യതയില്‍ സാന്ത്വനമായി തോന്നി..എന്തിനീറെ പറയുന്നു, കൊതുകിന്റെ മൂളല്‍പോലും മധുരമുള്ള ഗാനമായി തോന്നി. ചേറിന്‍റെ മണം...ഹാ...അതുമൊരു ഹരം തന്നെ! ഇങ്ങനെയുള്ളൊരു സാഹചര്യം, അതൊരിക്കലും ഞാന്‍ കരുതിയതല്ല.

തിരക്കേറിയ എന്‍റെ ജീവിധത്തില്‍ ഇങ്ങനെയൊരു രാത്രി എനിക്ക് സങ്കല്പിക്കാവുന്നതിലും അധികമാണ്. പക്ഷെ, ഇന്നിതാ, ഞാന്‍ ഈ പാടത്ത്...ഒറ്റയ്ക്ക്..തണുത്ത് മരവിച്ച്....ഈ രാത്രി ഒന്ന് കടന്നു കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്നു. നിലാവ് പോലുമില്ലാത്ത രാത്രി! നേരിയ തോതില്‍ നാട്ടുവേളിച്ചമുണ്ട്. വരമ്പ് കാണാം. കുറച്ചുകൂടി തപ്പിത്തടഞ്ഞു മുന്നോട്ട് നടന്നു. അല്പദൂരം ചെന്നപ്പോള്‍ എന്തോ ഒന്ന് കണ്ടു..സൂക്ഷിച്ചു നോക്കി...അതൊരു കാവല്‍ മാടമായിരിക്കും..അടുത്ത് ചെന്നു, അതെ അതുതന്നെ..ഹാവു, തണുപ്പില്‍ നിന്നൊന്നു രക്ഷപ്പെടാമല്ലോ...നേരം പുലര്‍ന്നിട്ടാവാം ബാക്കി പ്രയാണം.

ചീവീടുകളുടെയും, കോതുകിന്‍റെയും മധുരമായ ഗാനത്തോടെ തന്നെ ആ രാത്രി വലിഞ്ഞു നീങ്ങി, എപ്പോഴോ ഉറക്കം എന്നെ വന്നു പുണര്‍ന്നു. ഞാന്‍ പതുക്കെ സുഖനിദ്രയിലാഴ്ന്നിറങ്ങി.

വെയിലിന്‍റെ ചൂടെറ്റാണ് പിന്നെ ഞാനുണര്‍ന്നത്. ഏകദേശം 8.30-9.00 മനിയാകണം. ഞാനൊന്നു ചുറ്റിനും കണ്ണോടിച്ചു. അപ്പോഴാണ്‌ എനിക്ക് ശരിക്കും മനസ്സിലാകുന്നത്‌...എന്ത് എനാവും അല്ലെ? മറ്റൊന്നുമല്ല...തലേന്ന് ലക്കും ലഗാനവുമില്ലാതെ വന്നു കിടന്നത് വേരെയെങ്ങുമല്ല..എന്‍റെ വീട്ടിന്‍റെ വാതുക്കല്‍ തന്നെയാണ്..അപ്പോഴാണ്‌ ഞാന്‍ എന്‍റെ സ്വപ്നത്തില്‍നിന്നും യധാര്ത്ദ്ധ്യത്തിലേക്ക് വരുന്നത്!


2 comments: