2014, ഡിസംബർ 30, ചൊവ്വാഴ്ച

കുടഗ്

മൂടൽമഞ്ഞു കൊണ്ട് മൂടിയ, കുടഗിന്റെ തണുത്ത ആ രാത്രി, മറക്കില്ല ഞാനൊരിക്കലും. ഇരുട്ടിന്റെ കരിമ്പടം പുതച്ചു നില്ക്കുന്ന ആ പ്രകൃതി, ചെറിയൊരു കാറ്റത്ത്‌ പോലും വിറങ്ങലിച്ച ആ രാത്രി....കോട്ടേജിനറെ ബാൽക്കണിയിൽ ഞാൻ ഒറ്റയ്ക്ക് ചെന്നു നിന്നു....എല്ലാപേരും ഉറങ്ങിക്കഴിഞ്ഞിരുന്നു. പിന്നിലൂടെ വന്നു നീയെന്റെ ഇടതു തോളിൽ മുഖം ചേർത്തു...നിന്റെ ചൂട് ശ്വാസം എന്റെ കഴുത്തിൽ തട്ടി...എന്നെ വല്ലാതെ കോരിത്തരിപ്പിച്ചു...നീ.....നിന്റെ മൃതുലമാർന്ന കരങ്ങൾകൊണ്ടെന്നെ വാരിപ്പുണർന്നു...എന്നെ തന്നെ മറന്നു ഞാൻ, നിന്റെ കരപരിലാളനയിൽ...എനിക്കതുവരെ എത്തിച്ചേരാൻ കഴിയാത്ത തലങ്ങളിലേക്ക് നീയെന്നെ കൈപിടിച്ചു കൊണ്ടുപോയി...ഞാനറിയാതെ നിന്നെ അനുഗമിച്ചു....നീ കാട്ടിതന്ന വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചു....ഒന്ന് തിരിഞ്ഞുപോലും നോക്കാതെ....ഇനിയെന്ത് എന്നുപോലും ചിന്തിക്കാതെ.....ഇത് വിലക്കപ്പെട്ടതോ? അറിയില്ല....നീ പറഞ്ഞു എല്ലാം ഹിതം എന്ന്....സദാചാരങ്ങളിൽ ചുറ്റപ്പെട്ടു ജീവിച്ച് എന്തിനു ഉള്ളിൽ നീറി നീറി ജീവിക്കുന്നു....അതുകൊണ്ട് എന്ത് നേടി ഇല്ലെങ്കിൽ നേടും? ജീവിച്ചു മരിക്കാം....മരിച്ചു ജീവിക്കാതെ....
നീ ജീവിച്ചവൻ......നിനക്കു ലോകമറിയാം....
ഞാനൊന്നും മറുത്തു പറഞ്ഞില്ല....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ