2014, ഡിസംബർ 30, ചൊവ്വാഴ്ച

കുടഗ്

മൂടൽമഞ്ഞു കൊണ്ട് മൂടിയ, കുടഗിന്റെ തണുത്ത ആ രാത്രി, മറക്കില്ല ഞാനൊരിക്കലും. ഇരുട്ടിന്റെ കരിമ്പടം പുതച്ചു നില്ക്കുന്ന ആ പ്രകൃതി, ചെറിയൊരു കാറ്റത്ത്‌ പോലും വിറങ്ങലിച്ച ആ രാത്രി....കോട്ടേജിനറെ ബാൽക്കണിയിൽ ഞാൻ ഒറ്റയ്ക്ക് ചെന്നു നിന്നു....എല്ലാപേരും ഉറങ്ങിക്കഴിഞ്ഞിരുന്നു. പിന്നിലൂടെ വന്നു നീയെന്റെ ഇടതു തോളിൽ മുഖം ചേർത്തു...നിന്റെ ചൂട് ശ്വാസം എന്റെ കഴുത്തിൽ തട്ടി...എന്നെ വല്ലാതെ കോരിത്തരിപ്പിച്ചു...നീ.....നിന്റെ മൃതുലമാർന്ന കരങ്ങൾകൊണ്ടെന്നെ വാരിപ്പുണർന്നു...എന്നെ തന്നെ മറന്നു ഞാൻ, നിന്റെ കരപരിലാളനയിൽ...എനിക്കതുവരെ എത്തിച്ചേരാൻ കഴിയാത്ത തലങ്ങളിലേക്ക് നീയെന്നെ കൈപിടിച്ചു കൊണ്ടുപോയി...ഞാനറിയാതെ നിന്നെ അനുഗമിച്ചു....നീ കാട്ടിതന്ന വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചു....ഒന്ന് തിരിഞ്ഞുപോലും നോക്കാതെ....ഇനിയെന്ത് എന്നുപോലും ചിന്തിക്കാതെ.....ഇത് വിലക്കപ്പെട്ടതോ? അറിയില്ല....നീ പറഞ്ഞു എല്ലാം ഹിതം എന്ന്....സദാചാരങ്ങളിൽ ചുറ്റപ്പെട്ടു ജീവിച്ച് എന്തിനു ഉള്ളിൽ നീറി നീറി ജീവിക്കുന്നു....അതുകൊണ്ട് എന്ത് നേടി ഇല്ലെങ്കിൽ നേടും? ജീവിച്ചു മരിക്കാം....മരിച്ചു ജീവിക്കാതെ....
നീ ജീവിച്ചവൻ......നിനക്കു ലോകമറിയാം....
ഞാനൊന്നും മറുത്തു പറഞ്ഞില്ല....

2014, ഡിസംബർ 13, ശനിയാഴ്‌ച

അവിഹിതം

 അന്നൊരു മഴയത്ത് നനഞ്ഞൊലിച്ചു, നീ എന്റെ വീട്ടിലേക്കു കയറി വന്നപ്പോൾ, ഞാൻ ആശിച്ചു....നിനക്കെന്നെ ഇഷ്ടമാണെന്ന്....പിന്നീടോരുപാട് കഴിഞ്ഞപ്പോൾ തോന്നി...എന്റെ മനസ്സിന്റെ വെറും തോന്നൽ മാത്രമായിരുന്നു അതെന്ന്....പിന്നെയും പിന്നെയും ഒരുപാടു മഴയും രാത്രിയും കടന്നുപോയി....നമുക്കിടയിലൂടെയും...അരുകിലൂടെയും...ഉള്ളിലൂടെയും....
എന്നിട്ടും....വെറുതെ....ആശിച്ചു....നിനക്കെന്നെ ഇഷ്ടമാണെന്ന്..... ഒടുവിൽ എനിക്കു നീയൊരു ഭ്രാന്തായി മാറി...നിന്റെ വിയര്പ്പിന്റെ മണമില്ലാത്ത ഒരു രാതിപോലും എനിക്കന്ന്യമായിതുടങ്ങിയിരുന്നു. നീയെന്നെ നിന്റെ മാറോട് ചേർക്കുമ്പോൾ ഞാനില്ലാതെയായി....നിന്നിലൂടെ നിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി, സിരകളിലൂടെ പാഞ്ഞോടുന്ന ചുടു ചോരയാവാൻ ഞാനാഗ്രഹിച്ചു....അപ്പോൾ നിനക്കെന്നെ വിട്ടിട്ടു പോകാൻ പറ്റതാവില്ലേ.....അങ്ങനെയെന്ഗിലും......

2013, ജൂലൈ 27, ശനിയാഴ്‌ച

Reality

The Silence of the loneliness,
Speaks a thousand words;
That seems do not bother
The world around.

Though the world
Is big enough to fly,
It seems, at times, very small,
To hold the truth that follows.

As it always says "beauty lies in the eyes of the beholder"
Which never seems to be true
For the person who never believes
In love, which truly reflex ones heart.

വെറുതേ ഇങ്ങനെ....

മനസ്സിന്റെ തിരമാലകൾ ആഞ്ഞടിക്കുന്നപോലെ....അതു അലതല്ലി അമറുന്നത് അരികിലെ പറമേലാണ്...ഗർജ്ജനത്തിന് ആക്കം കൂട്ടുന്നത്‌ പോലെയുള്ള ഒരു അനുഭവം..അവളുടെ മനസ്സ് ഒരുപാട് വർണാഭമായ സ്വപ്നങ്ങളുടെ കൂമ്പാരമാണ്. അതിനെന്തിനു മറ്റൊരാൾ തയ്യാറാക്കിത്തരുന്ന ഒരു കാൻവാസിന്റെ പ്രദലം? ആ വർണ്ണങ്ങൾക്ക് അഴകുള്ള രൂപങ്ങൾക്ക്‌ ജീവൻ നൽകാൻ പ്രാപ്തിയുള്ളവയാണ്. അങ്ങനെ അവളുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരം ആരംഭിക്കുകയായി. ഇതാ ഒരു വർണ്ണാഭമായ ചിത്രത്തിന്റെ ഭാവങ്ങൾ രൂപപ്പെടുകയായി...തിരശ്ശീല ഇതാ ഉയരുകയായി.

മനസ്സിലെ രൂപങ്ങൾക്ക്‌ വർണ്ണങ്ങളുടെ പകിട്ടാർന്ന്, അത് രൂപാന്തരപ്പെട്ട്, കാൻവാസുകളിൽ പകർത്തുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയുണ്ടാകുന്നു...അതിനോരു സുഖമുണ്ട്‌. വെറുതെയിങ്ങനെ ചിന്തിക്കാനും.......

Hope

A Hope which ever makes your minds dazzle,
Which otherwise never blossom in our dreams,
Apart from the misfortunes which may come across,
And there! It stoops its head before you and says no...

Though it is never been understood the way it comes,
Tough is the way that which makes it to us,
It comes with a ray of happiness in us,
There it stays as a 'Hope' as it always does.


                                                                                                    23:45 ; 16th August 2008

2013, ജൂൺ 27, വ്യാഴാഴ്‌ച

വേദന

എന്തേ നിനക്കിന്നു മൂകത ?
പറയൂ എന്‍ പ്രിയ തോഴി...
പ്രണയത്തിന്‍ പരിഭവം മാറാഞ്ഞിട്ടോ?
നോവിന്‍ വിങ്ങല്‍ കാണാതിരുന്നിട്ടോ?

അറിയുന്നു ഞാനതിന്‍ വേദനയെങ്കിലും,
സഹിക്കവയ്യ അതിന്‍ നൊമ്പരമെങ്കിലും,
മറ്റൊന്നും ചെയ്ക സാദ്ധ്യമല്ല അതെങ്കിലും,
ഒരു തുള്ളി കണ്ണുനീര്‍ മാത്രം നിനക്കായ് പൊഴിക്കട്ടെ,
സഖി.... നിനക്കായ് പൊഴിക്കട്ടെ...

മനസ്സിലൊരു കുളിർ തെന്നലായ് വീശിനീ...
എൻ തുടിക്കും ഹൃദയം തൊട്ടറിയാനായ്
അറിയാതെ ഞാനതിന്റെ നൈർമല്യം
അനുഭവിച്ചോട്ടെ ഒരിത്തിരി നേരം

2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

ഹൃദയത്തിലോരായിരം പൂക്കള്‍ വിടരുംപോലെ ......
ഈ പ്രണയം......മന്ദമാരുതനില്‍ ആ മൃദു ദലങ്ങള്‍ നൃത്തം വയ്ക്കുന്നു.....ആ ഇളം കാറ്റിലൂടെ ഒഴുകിയെത്തുന്ന പരിമളം !! ഹാ !!എത്ര സുന്ദരം എന്നിലെ സ്നേഹത്തിനു ഒരു പുതു ജീവന്‍ വന്നപോലെ....